സംസ്ഥാനത്ത് 21 മുതൽ സ്കൂളുകൾ പൂർണമായ രീതിയിൽ തുറക്കാനിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച് ചേർക്കുന്ന ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന് നടക്കും.
ഓൺലൈൻ ആയി ഇന്ന് വൈകീട്ട് നാല് മണിക്ക് യോഗം ചേരും. സ്കൂൾ പൂർണമായും തുറക്കുന്ന സാഹചര്യത്തിൽ അതിനായി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് യോഗത്തിൽ ചർച്ചയാകും.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും. മാത്രമല്ല, സ്കൂളുകള്‍ ശൂചീകരിക്കുന്നതും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യവും യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക