നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് കോട്ടയം പ്രദീപ്. അദ്ദേഹത്തിന്റെ സംഭാഷണങ്ങളെല്ലാം തന്നെ മിക്കവാറും ട്രെൻഡിങ് ആകാറുമുണ്ട്. മലയാള സിനിമയിൽ അടുത്തിടെ അവിഭാജ്യ ഘടകമായി മാറിയിരുന്ന നടൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് നടൻ അന്തരിച്ചത്.
സിനിമാ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും കോട്ടയം പ്രദീപിന് ആദരാജ്ഞലികൾ നേർന്ന് എത്തി.
‘വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ… കൂടുതൽ എഴുതാനാവുന്നില്ല.. Rest in Peace.’ വിനീത് ശ്രീനിവാസൻ കുറിച്ചു.
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
സിനിമയ്ക്ക് പുറമെ ടെലിവിഷൻ പാരമ്പരകളിലും നടൻ വേഷമിട്ടിട്ടുണ്ട്. എഴുപതിലധികം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചത്. 2001ല്‍ പുറത്തിറങ്ങിയ ഈനാട് ഇന്നലെവരെയാണ് ആദ്യ സിനിമ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക