കോട്ടയം: സിനിമ – സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. സിനിമാ മേഖലയില്‍ സജീവമായിരുന്നു.
2001ല്‍ പുറത്തിറങ്ങിയ ഈനാട് ഇന്നലെവരെയാണ് ആദ്യ സിനിമ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്.
വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്, തോപ്പില്‍ ജോപ്പന്,കുഞ്ഞിരാമായണം തുടങ്ങി എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക