വികസനത്തിന്റെ പേരിൽ ഒരാൾക്കുപോലും കണ്ണീര് കുടിക്കേണ്ടിവരില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് രചിച്ച്എന്തുകൊണ്ട് കെ റെയിൽ’ പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു കോടിയേരി. വികസന രംഗത്ത് കേരളം പുതിയ മാതൃക സൃഷ്ടിച്ച് മുന്നേറുന്ന ഘട്ടമാണിത്.
കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ ആർക്കും കഷ്ടനഷ്ടങ്ങൾ വരില്ല. വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂ ഉടമകളുടെ വിശ്വാസം ആർജിച്ചാണ് എൽഡിഎഫ് സർക്കാരുകൾ വികസന പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുള്ളത്.
കണ്ണൂർ വിമാനത്താവളത്തിന് 2000 ഏക്കർ ഭൂമി ഏറ്റെടുത്തതുതന്നെ ഇതിന് ഉദാഹരണമാണ്. വികസനത്തോടുള്ള കോൺഗ്രസിന്റെ നശീകരണ നിലപാട് തിരുത്തണം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കാര്യങ്ങൾ മനസ്സിലാക്കി കോൺഗ്രസ് നേതൃത്വത്തെക്കൊണ്ട് തെറ്റ് തിരുത്തിക്കണം.
അർധ അതിവേഗ പാതയുടെ കേന്ദ്ര അംഗീകാരത്തിനായി 20 എംപിമാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കോടിയേരി അഭ്യർഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക