കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവാസി വനിത പിടിയിലായി.
40 വയസുകാരിയായ ഏഷ്യക്കാരിയുടെ ലഗേജില്‍ നിന്ന് 40 പാക്കറ്റ് ഹാഷിഷാണ് കുവൈത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. പിടിയിലായ യുവതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക