മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്. സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
വളരെ ആത്മാർത്ഥതയോടെയുള്ള സമീപനം ഫയലുകളുടെ കാര്യത്തില്‍ സ്വീകരിക്കണം. മാത്രമല്ല, പൂഴ്ത്തിവയ്ക്കുന്ന രീതിയിൽ സമീപനമുണ്ടായാൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
ഈ സ്മാർട്ട്ഫോണുകൾക്ക് വൻ കിഴിവ് ലഭിക്കും, അതിശയിപ്പിക്കുന്ന ഓഫർ അറിയൂ
ഫയലുകള്‍ പെട്ടെന്ന് തീര്‍പ്പാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക