ഗാനങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമാണ് ഹൃദയം (Hridayam). ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിച്ച 15 ഗാനങ്ങളാണ് വിനീത് ശ്രീനിവാസന് (Vineeth Sreenivasan) ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ത്യാഗരാജ സ്വാമികള്‍ എഴുതി, സംഗീതം പകര്‍ന്ന നഗുമോ എന്ന കീര്‍ത്തനം സിനിമയ്ക്കുവേണ്ടി തയ്യാറാക്കിയിരിക്കുകയാണ് ഹിഷാം. അരവിന്ദ് വേണുഗോപാല്‍ ആണ് ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ , കല്യാണി പ്രിയദര്ശന് കെമിസ്ട്രിയാണ് ഈ ഗാനരംഗത്തിന്റെ ഹൈലൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക