പാലക്കാട് :10 കോടി രൂപക്ക് വിദേശത്തേക്കു കടത്താന്‍ ആന്ധ്രപ്രദേശില്‍ നിന്നു കേരളത്തിലെത്തിച്ച ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍.
മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി എച്ച് ഹബീബിനെയാണു (35) പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസിലായിരുന്നു ഇയാള്‍ കേരളത്തിലേക്ക് വന്നിരുന്നത്.
4.250 കിലോ തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാള്‍ ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നത്. സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ ഇരുതലമൂരിയാണ് ഇതെന്നും വനംവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക