ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്. അതിനാല്‍ത്തന്നെ ദുല്‍ഖറിന്റെ ‘കുറുപ്പി’ന്റെ ട്രെയ്ലര് മമ്മൂട്ടി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പറയുകയാണ് മമ്മൂട്ടി .
‘ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം ശരിയാണ്. പിന്നെ നമ്മള് അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,’ മമ്മൂട്ടി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നേരത്തെ വിഷയത്തിൽ പ്രതികരണവുമായി ദുൽഖറും എത്തിയിരുന്നു. താന്‍ തന്നെ ഫോണ്‍ അടിച്ചു മാറ്റി ചെയ്തതാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ഇത് ട്രോളന്മാരും ഏറ്റെടുത്തിരുന്നു.
നേരത്തെ ‘സല്യൂട്ടി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ‘ദുല്‍ഖര്‍ വീണ്ടും പണി തുടങ്ങി’, ‘ഡിക്യു സാര്‍ വീണ്ടും ഫോണ്‍ വാങ്ങിയോ’, ‘തന്റെ ടൈംലൈനിലെ പോസ്റ്റ് കണ്ട മമ്മൂക്ക: ‘വെളച്ചിൽ എടുക്കരുത് കേട്ടോ’, ഇത്തരത്തില്‍ രസകരമായ കമന്റുകളായിരുന്നു കമന്റ് ബോക്സ് നിറയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക