വര്‍ക്കലയില്‍ തീപിടിത്തത്തില്‍ മരണപ്പെട്ട കുടുംബത്തെ തനിക്ക് വ്യക്തിപരമായി അറിയാവുന്നതായിരുന്നുവെന്ന് സംവിധായകന് അരുണ്‍ ഗോപി.
‘എന്റെ സ്വന്തം നാട്ടില്‍ എനിക്കേറെ അടുപ്പമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്. വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല.’-അരുണ്‍ ഗോപി പറയുന്നു.
‘രാവിലെ ഏറെ ദുഃഖകരമായ ഒരു വാര്‍ത്തയുമായി ആണ് ഉണര്‍ന്നത്. എന്റെ സ്വന്തം നാട്ടില്‍ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്! വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല.
ശ്രീ യേശുദാസിനെ ദൈവ തുല്യമായി കണ്ടു സിനിമയെ വളരെയേറെ സ്നേഹിച്ച പ്രിയ ബേബി അണ്ണന്റെയും കുടുംബത്തിന്റെയും നിര്യാണത്തില്‍ വേദനയോടെ ആദരാഞ്ജലികള്‍. ഒരു ചിരിയോടെ മാത്രം കാണാറുള്ള ആ മുഖം മായുന്നതേ ഇല്ല.’-അരുണ്‍ ഗോപി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക