കീവ്: റഷ്യ–യുക്രൈൻ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ പൂര്‍ത്തിയായതിന് മണിക്കൂറുകള്‍ക്കൊടുവില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ.
കീവ്,ഖാർകീവ്,സൂമി, ചെര്‍ണിഗാവ്, മരിയുപോള്‍ എന്നി നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്കോ സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.
ഒഴിപ്പിക്കലിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക