മൊഹാലി: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപിൽ ദേവിന്റെ റെക്കോർഡ് മറികടക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സ്പിന്നര്‍ ആർ അശ്വിൻ.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലാണ് കപിൽ ദേവിനെ അശ്വിൻ മറികടന്നത്. ശ്രീലങ്കയുടെ ചരിത് അസലങ്കയെ പുറത്താക്കിയാണ് രവിചന്ദ്രൻ അശ്വിൻ വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്നത്.
എൺപത്തിയഞ്ചാം ടെസ്റ്റിൽ അശ്വിന് 436 വിക്കറ്റായി. 131 ടെസ്റ്റിലാണ് കപിൽ ദേവ് 434 വിക്കറ്റിലെത്തിയത്.
കുട്ടിക്കാലത്ത് കപിൽദേവിനെ അനുകരിച്ച് ഫാസ്റ്റ് ബൗളറായിരുന്നുവെന്നും ഇതിഹാസ താരത്തിന്റെ റെക്കോർഡ് മറികടക്കുമെന്ന് കരുതിയിരുന്നില്ലെന്നും അശ്വിൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക