തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നു.
ധനമന്ത്രി ബജറ്റ് വായിക്കുന്നത് ഐപാഡിൽ നോക്കി. സാമ്പത്തിക സർവ്വേ സഭയിൽ വയ്ക്കാതിരുന്നത് തെറ്റായ കീഴ്വഴക്കമെന്ന് പ്രതിപക്ഷ നേതാവ്; വാദം ഭാഗീകമായി അംഗീകരിച്ച് സ്പീക്കർ .
സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തെ നൽകണമായിരുന്നു എന്ന് സതീശൻ. ബജറ്റിനു ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകണം എന്നതാണ് ചട്ടം .
മുൻകൂട്ടി റിപ്പോർട്ട് അംഗങ്ങൾക്ക് നൽകുന്ന രീതി ലംഘിക്കപ്പെട്ടു .സഭ സമ്മേളിച്ചില്ലെങ്കിലും മുൻകൂട്ടി തന്നിട്ടുണ്ട് .ബജറ്റ് അവതരണത്തിന് മുൻപേ സാമ്പത്തിക അവലോകന റിപ്പോർട്ട് നല്കാൻ സ്പീക്കർ നടപടി സ്വീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ്ആവശ്യപ്പെട്ടു
രണ്ടാഴ്ച്ച ഇടവേള വന്നത് കൊണ്ടാണ് റിപ്പോർട്ട് വെക്കാതിരുന്നത് സ്പീക്കർ അറിയിച്ചു,റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക