സംസ്ഥാനത്ത് ‘ഗണിതപാര്‍ക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കോണ്‍ഗ്രസിന് വേണമെങ്കിൽ ബിജെപിക്കെതിരെയുള്ള സഖ്യമാകാമെന്ന് മമത ബാനര്‍ജി
പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുവാനുമായാണ് ഗണിതപാർക്കുകൾക്ക് തുടക്കമിടുന്നത്. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നേതൃമാറ്റം വേണം, ഗാന്ധികുടുംബം മാറണം, കെ സി രാജിവയ്ക്കണം; പടയ്ക്കൊരുങ്ങി ജി 23 നേതാക്കൾ
കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തില്‍ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ ഗണിതത്തിന്റേതായ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഇതിനെ മാറ്റേണ്ടതുണ്ട്. ഗണിതത്തെ സുഗമമാക്കുന്നതിനും അതിനായുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാര്‍ക്ക് ആശയം നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക