കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി ആരാണെന്ന് നാളെ അറിയാം. കേരളത്തില്‍നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. സുധാകരന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗാൾ ഉപതെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർഥിയായി സൈറ ഷാ ഹലീം
അതേസമയം, നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ സ്ഥാനാര്‍ഥി ആക്കരുതെന്ന കെ മുരളീധരന്റെ അഭിപ്രായത്തിന് മുരളീധരന് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുരളീധരന് സോണിയാ ഗാന്ധിക്ക് കത്തുകൊടുത്തതില്‍ തെറ്റില്ലെന്നും എല്ലാക്കാലത്തും കോൺഗ്രസിൽ എതിരഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ടെന്നും കെ. സുധാകരൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക