പഞ്ചാബിൽ ചരിത്രം തന്നെ മാറ്റിക്കുറിച്ചുകൊണ്ടാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കീഴില്‍ ഇനി പഞ്ചാബ് ഭരണം നയിക്കും. അതേസമയം, പഞ്ചാബിൽ മന്ത്രിസഭാ രൂപീകരണം ഇന്ന് നടക്കും. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കീഴില്‍ പത്ത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചൊല്ലുക. രാവിലെ 11 മണിക്ക് ഛണ്ഡിഗഡില്‍ മന്ത്രിസഭാ വിപുലീകരണ ചടങ്ങ് നടക്കും.
വീണ്ടും യുപി തവനാകാൻ യോഗി, സത്യപ്രതിജ്ഞ മാര്‍ച്ച് 25 ന്
ഇക്കഴിഞ്ഞ 16 നായിരുന്നു മുഖ്യമന്ത്രിയായി ഭഗവന്ത് മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. തൊട്ടടുത്ത ദിവസം എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും സത്യസന്ധമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നും മന് പ്രതികരിച്ചു.
‘ഞങ്ങളും കൃഷിയിലേക്ക്’, പദ്ധതിയുമായി കൃഷി വകുപ്പ്
ഹര്‍പാല്‍ സിംഗ് ചീമ, ഡോ ബല്‍ജിത് കൗര്‍, ഹര്ഭജന് സിംഗ്, ഡോ വിജയ് സിംഗ്ല, ലാല്‍ ചന്ദ് കടരുചക്, ഗുര്‍മീത് സിംഗ് മീത് ഹയര്‍, കുല്‍ദീപ് സിംഗ് ധലിവാള്‍, ലാല്‍ജിത്സിംഗ് ഭുള്ളര്‍, ബ്രാം ശങ്കര്‍, ഹര്‍ജോത് സിംഗ് ബെയിന്‍സ് എന്നിവരാണ് പുതുതായി ചുമതലയേല്‍ക്കുന്ന പത്ത് മന്ത്രിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക