തിരുവനന്തപുരം: കെ റെയിൽ സാമൂഹികാഘാത സർവേ നടത്താനെന്ന പേരിൽ കല്ല് സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്നും പ്രതിഷേധം ശക്തം.
ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക