ഇന്ധന വില ഇന്ന് വീണ്ടും കൂടും. ഒരു ലിറ്റർ പെട്രോളിന് 90 പൈസയും, ഡീസൽ ഒരു ലിറ്ററിന് 84 പൈസയുമായി വർധിക്കുക. കഴിഞ്ഞ ദിവസം രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടുന്നത്. വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.
എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടായേക്കാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും വില വർധന പ്രതീക്ഷിക്കാം.
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വർധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക