മസ്കത്ത്: പ്രവാസി മലയാളിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കായംകുളം കരിയിലകുളങ്ങര സ്വദേശി അജീഷ് (37) ആണ് മരിച്ചത്.
ദുകമിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മെക്കാനിക്കല്‍ എഞ്ചിനീയറായ അജീഷ് കഴിഞ്ഞ നാല് വര്‍ഷമായി സലാല സനായിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ ഭാഗമായാണ് കുറച്ച് നാളായി ദുകമിലെത്തിയത്. അജീഷ് ഡിപ്രഷന് രോഗിയായിരുന്നുവെന്ന് ബന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക