സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുമെന്നു ബസ് ഉടമകള്‍ അറിയിച്ചു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
നിരക്കു വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും നഷ്ടം സഹിച്ചു ബസ് സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണ് സമരമെന്നും ബസ് ഉടമകളുടെ ഏകോപനസമിതി വ്യക്തമാക്കി.
നവ്യയുമായി സംസാരിക്കാനല്ല ഞാന്‍ സെറ്റില്‍ പോകുന്നത്: വിനായകന്
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രനിരക്ക് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്.
ബസ് ഉടമകള്‍ മുമ്പ് പ്രഖ്യാപിച്ച സമരം സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു മാറ്റിവച്ചിരുന്നു. എന്നാല്‍, നിരക്കു വര്‍ധന സംബന്ധിച്ചു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തീരുമാനം നീളുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം.
അതേസമയം സ്വകാര്യബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി വ്യാഴാഴ്ച മുതല്‍ അധിക സര്‍വീസുകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക