സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെട്രോള്‍ ബോബെറിഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി തന്നെയാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്നാണ് വിവരം.
കാട്ടാക്കട കുറ്റിച്ചലിലെ സ്കൂളിന് മുന്നിലായിരുന്നു സംഭവം. ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയത് കളിയാക്കിയതിനാണ് എന്നാണ് വിവരം.
പൊട്ടിത്തെറി ഉണ്ടായെങ്കിലും ആക്രമണത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. സ്കൂൾ വിട്ട് മിക്ക വിദ്യാർഥികളും പോയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്കൂളിന്റെ മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്ന വിദ്യാർഥികൾക്ക് നേരെ സ്കൂളിലെ തന്നെ പൂര്‍വ്വ വിദ്യാർഥിയായ പ്രതി പെട്രോള്‍ ബോംബെറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക