മലപ്പുറം : കേരളത്തില്‍ പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് പൊതുപണിമുടക്ക് തുടരുന്നു. മന്ത്രിയുടെ പ്രഖ്യാപനങ്ങൾ വെറുതെയായി, കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല.
തിരുവനന്തപുരം പ്രാവച്ചമ്പലത്ത് സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ തടയുന്നു. പൊലീസ് നോക്കിനില്‍ക്കെ യാത്രക്കാരെ സമരക്കാര്‍ ചോദ്യം ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോഴിക്കോട്ട് ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടു.
എറണാകുളം കാലടിയിലും വാഹനങ്ങള്‍ തടയുന്നു, ലോറികള്‍ തടഞ്ഞ് തിരിച്ചുവിടുന്നു. കാസര്‍കോട്ടും തൃശൂര്‍ സ്വരാജ് റൗണ്ടിലും വയനാട് കമ്പളക്കാടും വാഹനങ്ങള്‍ തടഞ്ഞു.
മലപ്പുറം എടവണ്ണപ്പാറയില്‍ കടകള്‍ ബലമായി അടപ്പിച്ചു. അതേസമയം, കേരളത്തിനു പുറത്ത് ജനജീവിതം പതിവുപോലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക