മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ ബലേനോ മുഖം മിനുക്കിയെത്തി. ബലേനോ അണിനിരക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെൻ്റിലെ ഏറ്റവും ഭാരം കൂടിയ ഒന്നായി മാറിയിരിക്കുകയാണ് പുതിയ മാറ്റങ്ങളോടെ മാരുതിയുടെ ഈ അഭിമാനതാരം.
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ സുരക്ഷക്കായി ആറ് എയർബാഗുകളോടെ പുറത്തിറങ്ങുന്ന ആദ്യത്തെ വാഹനവുമാണ് ബലേനോയുടെ 2022 മോഡൽ.
88 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ലഭിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വണ്ടിക്ക് കരുത്തേകുന്നത്. മാനുവൽ വേർഷനും ഓട്ടോമാറ്റിക് വേർഷനും പുതിയ സീരീസിൽ ഉണ്ട്.
സിഗ്മ,ഡെൽറ്റ, സെറ്റ, ആൽഫ എന്നീ നാല് വേരിയൻറുകളിലാണ് ബലേനോ 2022 മോഡൽ പുറത്തിറങ്ങിയിട്ടുള്ളത്. 6.35 ലക്ഷം മുതൽ 9.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
സുരക്ഷക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന മാരുതി ബലേനോയിൽ ഇരുപതിലേറെ സുരക്ഷാസംവിധാനങ്ങളാണ് സംയോജിപ്പിച്ചിട്ടുള്ളത്.
എയർബാഗുകൾക്കു പുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഉയർന്ന പ്രദേശങ്ങൾക്കായുള്ള ഹിൽ ഹോൾഡ് സിസ്റ്റം, ഇബിഡിയോടുകൂടിയ എബിഎസ് സംവിധാനം, ഹൈസ്പീഡ് അലർട്ട് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക