രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതികരണവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നവംബർ, ഡിസംബർ ആകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് 275 രൂപയാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
മണ്ണെണ്ണ വില കുത്തനെ ഉയരുന്നു; ഒറ്റയടിക്ക് ഉണ്ടായത് 22 രൂപയുടെ വർധന
പെട്രോൾ വില പ്രതിദിനം ഇത്തരത്തിൽ വർധിക്കുകയാണെങ്കിൽ അത്തരത്തിൽ തന്നെ സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഹോട്ടലുകളിലെ അമിത വിലയ്ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍
പെട്രോള്‍ വില ദിനംപ്രതി 80 പൈസയോ മാസം 24 രൂപയോ വർധിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ എത്തുമ്പോഴേക്കും ഇന്ധന വില 275 രൂപയായി വർധിക്കും. ട്വിറ്ററിൽ അഖിലേഷ് കുറിച്ചു. അതേസമയം, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വർധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക