രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ നവംബര്‍ നാല് മുതൽ ഇന്ധനവില വർധിപ്പിക്കുന്നത് നിർത്തിവച്ചിരുന്നു.
വൈദികനായി സിജു വില്‍സണ്‍; ‘വരയനി’ലെ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു
പക്ഷെ ഇക്കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. പത്ത് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 71 പൈസയാണ്. ഡീസലിന് 8 രൂപ 42 പൈസയും കൂട്ടി.
കൊച്ചിയിലെ പെട്രോള്‍ വില 113.02രൂപയും ഡീസലിന് 99.89 രൂപയുമാണ് വില. റഷ്യയുടെ യുക്രൈന് അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക