സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നതിനായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. തനിക്കെതിരെ സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന നീക്കം അദ്ദേഹം സോണിയ ഗാന്ധിയ്ക്ക് മുന്നിൽ അറിയിക്കും.
മാത്രമല്ല, മാണി സി കാപ്പന്റെ പ്രതിഷേധത്തിനും ഐഎൻടിയുസി കലാപത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന് വി ഡി സതീശൻ വിമർശിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതി സതീശൻ വിഭാഗം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക