തെലങ്കാനയിൽ പാർട്ടി നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കഴ്ചയ്ക്കെത്തും. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രണ്ടാം തവണയാണ് രാഹുൽ ഗാന്ധി തെലങ്കാന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
സംസ്ഥാന പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എംപിമാരായ ഉത്തം കുമാർ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എന്നിവരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചർച്ച നടത്തും. മാത്രമല്ല, നെല്ല് സംഭരണ വിഷയവും യോഗത്തിന്റെ പ്രധാന അജണ്ടയിൽ ഉൾപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക