കെ റെയിൽ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ഉറച്ച തീരുമാനത്തിൽ തന്നെയാണ് സംസ്ഥാന സർക്കാർ. പദ്ധതിയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കാണുന്ന പക്ഷം ഉടൻ ഇടപെടുമെന്ന് വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ നിയമനം സംബന്ധിച്ച സ്വകാര്യ ബില്ലില്‍ പ്രതികരണം നടത്തുവാൻ ഗവര്‍ണര്‍ തയ്യാറായില്ല.
ബിൽ അവതരിപ്പിക്കുന്നതിന് അംഗങ്ങൾക്കെല്ലാം അവകാശമുണ്ടെന്ന നിലപാടിലാണ് ഗവർണർ. ഓരോ സംസ്ഥാനങ്ങളിലും എംഎല്‍എമാര്‍, തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിര്‍ദ്ദേശമാണ് സിപിഎം എംപി വി ശിവദാസന്‍ അവതരിപ്പിച്ചത്. വിഷയം ദേശീയ തലത്തില്‍ സിപിഎം ചർച്ചയാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക