തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും.
ഉച്ചയ്ക്കു ശേഷം പെയ്യുന്ന വേനല്‍ മഴയ്ക്കൊപ്പം ശകതമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം ഇന്നലെ അങ്കമാലിയില്‍ മഴയിലും ശക്തമായ കാറ്റിലും വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞു വീണ് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി.
ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളില്‍ മരം വീണു. കാറിനു മുകളിലേക്ക് തേക്കുമരം മറിഞ്ഞുവീഴുകയായിരുന്നു. ആളാപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക