വത്തിക്കാൻ സിറ്റി: യുക്രൈനിലെ യുദ്ധം ഐക്യരാഷ്ട്രസഭയുടെ കഴിവുകേടെന്ന് ഫ്രാൻസിസ് മാർപാപ്പ ആരോപിച്ചു. വത്തിക്കാനിൽ പ്രതിവാര പ്രഭാഷണത്തിലാണ് യുക്രൈൻ വിഷയത്തെക്കുറിച്ചു അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. ബുച്ചയിൽ നിന്നെത്തിച്ച യുക്രൈൻ പതാകയിൽ ചുംബിച്ചുകൊണ്ട് അവിടെനടന്ന കൂട്ടക്കൊലകളെ മാർപാപ്പ അപലപിച്ചു. ‘‘യുദ്ധം അവസാനിപ്പിക്കണം. ആയുധങ്ങൾ നി.നിശ്ശബ്ദമാകട്ടെ.’’ -അദ്ദേഹം പറഞ്ഞു. യുക്രൈനിൽ നിന്നെത്തിയ അഭയാർഥിക്കുട്ടികൾക്ക് ഈസ്റ്റർ മുട്ടകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക