കേരളത്തിന് 20,000 കിലോ ലീറ്റർ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചു. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഇക്കാര്യത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയംസഹമന്ത്രി രമേശ്വർ തേലിയുമായി ചർച്ച നടത്തിയിരുന്നു.
മണ്ണെണ്ണ ലഭിച്ചതോടെ മൽസ്യ തൊഴിലാളികൾക്ക് ഉൾപെടെ വിതരണം ചെയ്യാൻ കഴിയും. മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ നയം. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക