രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. രണ്‍ബിര്‍ കപൂറിന്റെ കാമുകി ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. പല കാരണങ്ങളാല്‍ ചിത്രം നീണ്ടുപോയിരുന്നു. രണ്‍ബിറിന്റെയും ആലിയയുടെയും വിവാഹ വാര്‍ത്തകള്‍ക്കിടെ ബ്രഹ്മാസ്ത്രയുടെ പുതിയ പോസ്റ്ററ് ഗാനത്തിന്റെടീസറെന്നോണം പുറത്തുവിട്ടിരിക്കുകയാണ്.
ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവില്‍ രണ്‍ബിറും ആലിയയും 14ന് വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാസ്ത്രയുടെ പുതിയൊരു പോസ്റ്റര്‍ റീലായി പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും തന്നെയാണ് നിറഞ്ഞുനില്ക്കുന്നത്. ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അയൻ മുഖര്‍ജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര’.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തുക. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’.
പ്രതികരിക്കാൻ ഇവിടെ എഴുതുക