മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി നക്ഷത്ര. മലയാളികളുടെ ഇഷ്ട അവതാരകാരിൽ ഒരാളായ ലക്ഷ്മി നക്ഷത്ര ചുരുങ്ങിയ കാലയളവിൽ ഒരു വലിയ ആരാധകവൃത്തമാണ് സ്വന്തമാക്കിയിട്ടുള്ളത്. മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ളവേഴ്സിലെ സ്റ്റാർ മാജിക് എന്ന പരിപാടിയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
ലക്ഷ്മിയുടെ തൃശൂർ ഭാഷയിലുള്ള സംസാര ശൈലിയും, നർമബോധവും, നിഷ്കളങ്കതയുമെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലക്ഷ്മി നക്ഷത്ര റേഡിയോ ജോക്കി ആയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. 2007ൽ റെഡ് എഫ്എം ജോക്കി ആയാണ് ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് 2008ൽ ജീവൻ ടിവിയിലും അമൃത ടിവിയിലുമെല്ലാം അവതാരകയായി. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്രയ്ക്ക് സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട്. വലിയ സ്വീകാര്യതയാണ് പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് ലഭിക്കാറുള്ളത്.
ഇപ്പോൾ ലക്ഷ്മി പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നായ സ്വപ്ന വാഹനം സ്വന്തമാക്കിയിരുക്കുകയാണ് ലക്ഷ്മി നക്ഷത്ര.
ബിഎംഡബ്ല്യു 3 സീരീസ് എം സ്പോർട് മോഡൽ കാറാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തിന് മുകളിൽ വിലയുണ്ട്. കാർബൺ ബ്ലാക്ക് കളറിലുള്ള വണ്ടിയാണ് ലക്ഷ്മി തെരഞ്ഞെടുത്തിരിക്കുന്നത്.
കുറച്ച് കാര്യങ്ങൾക്ക് സമയമെടുക്കും! എന്നാൽ അത് ജീവിതത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായിത്തീരുന്നു! നിങ്ങൾക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല. സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും ഇതാ! സ്വപ്നം കാണാൻ കരുത്തുള്ള എല്ലാവർക്കും ഇതാ!
കുട്ടിയായിരിക്കുമ്പോളാണ് ഒരു കറുത്ത ബിഎംഡബ്ല്യു സിനിമയിൽ കാണുന്നത്. വലുതാകുമ്പോൾ അങ്ങനെ ഒന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഞാൻ വളർന്നു, ഇപ്പോഴും എന്റെ ഹൃദയത്തിന്റെ പിൻഭാഗത്ത് ആ സ്വപ്നം ഉണ്ടായിരുന്നു.
കാലം. കടന്നുപോയി, സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് ഞാൻ നീങ്ങി, ആളുകൾ ആളുകളിലേക്ക്, സ്ഥലങ്ങളിലേക്ക് സ്ഥലങ്ങളിലേക്ക്. അപ്പോഴും ആ സ്വപ്നം നടന്നില്ല. പക്ഷെ ഞാൻ ഒരുകാര്യം, നിങ്ങളുടെ കഠിനാധ്വാനത്തിന് ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാക്കാൻ കഴിയും.
എന്റെ കണ്ണുകൾക്ക് മുന്നിൽ, എന്റെ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായിരുന്നു. ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക