അബുദാബി : അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി വിമാന കമ്പനികൾ. എയർ അറേബ്യ, എമിറൈറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നീ കമ്പനികളാണ് സർവീസുകൾ നടത്തുന്നത്.കോവിഡ് മഹാമാരിയും ഇന്ത്യയിലെ രണ്ടാം തരംഗവും രാജ്യത്തുനിന്നുള്ള വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
പുതിയതായി 9 ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവീസ്. അബുദാബിയിൽ നിന്നും മുംബൈ, കണ്ണൂർ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഗോ എയർ സർവീസുകളും എയർ അറേബ്യ കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം, ചെന്നൈ,ഡൽഹി, ജയ്പൂർ എന്നിവടങ്ങളിലേക്കും സർവീസ് നടത്തും.ഇന്ത്യയിലേക്ക് ആഴ്ചയിൽ 170 വിമാനസർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്
. ഗോ എയർ സർവീസും എമിറൈറ്റ്സ് ദുബായ്- മുംബൈ സർവീസും പ്രതിദിനം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 27 മുതലാണ് എയർ അറേബ്യ അബുദാബി സർവീസ് ആരംഭിക്കുക.ഇത്തിഹാദ് എയർവേസും നിലവിൽ സർവീസുകൾ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക