ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്ട്രാക്ടര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.
സന്തോഷ് പാട്ടീൽ എന്ന കോണ്ട്രാക്ടര് കൂടിയായ ബിജെപി നേതാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഡുപ്പിയിലെ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് സന്തോഷ് പാട്ടീലീന്റെ മൃതദേഹം കണ്ടെത്തിയത്.
കര്‍ണാടകയിലെ ഗ്രാമ വികസന മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെ ആയിരുന്നു സന്തോഷ് പാട്ടീല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
ഈശ്വരപ്പയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ സന്തോഷ് പരാതിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക