വാഷിംഗ്ടൺ: ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സബ്വേ സ്റ്റേഷനിൽ അജ്ഞാതന്റെ വെടിവെപ്പ്. 13 പേർക്ക് സംഭവത്തിൽ പരുക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. സംഭവം ചൊവ്വാഴ്ച രാവിലെയായിരുന്നു. അക്രമി വെടിയുതിർക്കുന്നതിന് മുമ്പ് യാത്രക്കാർക്ക് നേരെ പുക ബോംബ് എറിഞ്ഞു. തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ പുറത്തേക്ക് ഓടുകയായിരുന്നു.
അക്രമി ഗ്യാസ് മാസ്ക് ധരിച്ചാണ് എത്തിയതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ കീചന്റ് സെവെൽ മാധ്യമങ്ങളോട് പറഞ്ഞു.
പുക ബോംബ് എറിഞ്ഞ ശേഷം അക്രമി വെടിയുതിർക്കുകയായിരുന്നു. തൊഴിലാളികൾ ധരിക്കുന്ന പച്ചനിറത്തിലുളള വസ്ത്രമാണ് അക്രമി ധരിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക