ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വയിൽ നെൽക്കർഷകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൻപറമ്പിൽ ബിനു തോമസ് (45) ആണ് വിഷം കഴിച്ചത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.
ബിനുവിന്റെ നാലേക്കർ പാടത്ത് വെള്ളം കയറിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബിനു തോമസ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക