തിരുവനന്തപുരം: ശമ്പളം വൈകുന്നത്തിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. .
ഇന്ന് മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിന് മുന്നിൽ റിലെ നിരാഹാര സത്യാഗ്രഹം ആരംഭിക്കും.
എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും. എല്ലാ എഐടിയുസി മെമ്പർമാരും കറുത്ത ബാഡ്ജ് ധരിച്ചു ജോലിക്കെത്തണമെന്നാണ് നിർദേശം.
ഏപ്രിൽ 28 ന് സിഐടിയു സൂചനാ പണിമുടക്ക് നടത്തും. 28ന് ബിഎംഎസും അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക