നാഗചൈതന്യയുടെ പേരുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ടാറ്റൂകളില്‍ പരോക്ഷമായി ഖേദം പ്രകടിപ്പിക്കുകയാണ് സാമന്ത.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കുന്ന സെഷനിലാണ് സാമന്ത ഇക്കാര്യം സൂചിപ്പിച്ചത്. ടാറ്റൂ ഐഡിയകള്‍ നല്‍കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്.
നാഗചൈതന്യക്കൊപ്പം ചെയ്ത ആദ്യ ചിത്രമായ ‘യേ മായ ചെസാവേ’ എന്ന ചിത്രത്തെയും അതിനൊപ്പം നാഗചൈതന്യയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു ടാറ്റൂ, നാഗചൈതന്യയുടെ വിളിപ്പേരായ ‘ചായ്’ എന്ന ടാറ്റൂ, കപ്പിള്‍ ടാറ്റൂ എന്നിവയാണ് സാമന്ത ചെയ്തിട്ടുള്ളത്.
ശബരിമലയില്‍ ദര്‍ശനം നടത്തി നടന് ദിലീപ്, തന്ത്രിയെ സന്ദര്‍ശിച്ച് പ്രത്യേക പൂജകളും നടത്തി
ഇവയെല്ലാം തന്നെ മുമ്പ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആഹ്ലാദപൂര്‍വ്വം ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.
എന്നാലിന്ന് ഇതില്‍ ഖേദിക്കുന്നുവെന്നാണ് സാമന്ത നല്കുന്ന സൂചന. ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോയില്‍ രണ്ട് തവണയാണ് ടാറ്റൂ ചെയ്യരുതായിരുന്നു എന്ന് സാമന്ത ആവര്‍ത്തിച്ച് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക