ഡൽഹി: ഒമിക്രോണിന്റെ ഉപ വകഭേദമായ BA 2.12 ഡൽഹിയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് 24 മണിക്കൂറിനിടെ 2,593 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 44 പേർ രോഗം ബാധിച്ച് മരിച്ചു.
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമാരുമായി യോഗം ചേരും. ബുധനാഴ്ച വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം.
അതേസമയം 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് ഡിസിജിഎ ക്ക് വിദഗ്ധ സമിതിയുടെ ശുപാർശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക