തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന് ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇമെയില്‍ സന്ദേശം അയച്ച വിവരം ഇന്ദ്രന്‍സ് സ്ഥിരീകരിച്ചു.
കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്ഥാപനത്തില്‍ ഭരണസമിതി അംഗമായി തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു. വിവിധ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആ സിനിമകളുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കലാസൃഷ്ടികള്‍ അയക്കുമ്പോള്‍ താന്‍ സമിതിയില്‍ അംഗമായിരുന്ന് പുരസ്കാര നിര്‍ണയം നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഇന്ദ്രന്‍സ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക