മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പം അവധിയാഘോഷത്തിലാണ് ഗായിക അമൃത സുരേഷ്. മൂന്നാറിലെ റിസോർട്ടിലാണ് ഇരുവരുടെയും ആഘോഷം. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘സുന്ദരിയായ മകൾക്കൊപ്പം എന്റെ യാത്ര’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക യാത്രാ വിഡിയോ പോസ്റ്റ് ചെയ്തത്.
റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നുള്ള അമൃതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
വെള്ളത്തിൽ മുങ്ങി നിവരുന്നതിന്റെ വിഡിയോ ആണിത്. ‘It’s a new day… it’s a new life… i am feeling good’ എന്ന വിഖ്യാതമായ വരികൾ കുറിച്ചുകൊണ്ട് പശ്ചാത്തലസംഗീതവും ഉൾപ്പെടുത്തിയാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തത്.
ഗ്ലാമർ വേഷത്തിലുള്ള അമൃതയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ. അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക