വേനലിലെ ചൂടില്‍ നിന്നും രക്ഷപെടുവാനുള്ള താത്കാലികാശ്വാസം തേടി പോകുവാന്‍ പറ്റിയ സ്ഥലമാണ് ഷിംല.
ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലമായ ഇവിടെ നിരവധി കാഴ്ചകള്‍ കാണുവാനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ വേനല്തലസ്ഥാനമായിരുന്നു ഷിംല.
പൈൻ, ഓക്ക് വനങ്ങളാൽ ചുറ്റപ്പെട്ട മലഞ്ചെരിവുകളിൽ സുഖകരമായ നടത്ത അനുഭവങ്ങൾക്ക് ഈ നഗരം പ്രശസ്തമാണ്. മാൾ, റിഡ്ജ്, ടോയ് ട്രെയിൻ എന്നിവയ്ക്കാണ് ഷിംല പേരുകേട്ടിരിക്കുന്നത്.
കുഫ്രി, കിരിയാഘട്ട്, കര്‍സോഗ്, ഷോജ, ഫാഗു തുടങ്ങിയ ഓഫ്ബീറ്റ് ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.
കനത്തചൂടില്‍ നിന്നും കയറിച്ചെല്ലുമ്പോള്‍ തണുത്ത കാറ്റുമായി വരവേല്‍ക്കുന്ന ഇടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മേഘമല. പതിനെട്ടു വളവുകളുള്ള ചുരം കയറിയെത്തുന്ന ഈ പ്രദേശം തേനി ജില്ലയുടെ ഭാഗമാണ്.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ മൂന്നാറിനോട് കട്ടയ്ക്കു നില്ക്കുന്ന മേഘമലയെ ചില സമയത്ത് കണ്ടാല്‍ മൂന്നാറെന്നുപോലും തെറ്റിദ്ധരിച്ചു പോകും.
അധികം കാഴ്ചകള്‍ ഒന്നുമില്ലെങ്കിലും കാണാനുള്ളവ നിങ്ങളെ അതിശയിപ്പിക്കും. തേയിലത്തോട്ടങ്ങൾക്കു നടുവിൽ മേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുന്ന ഒരു ചെറിയ തടാകമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക