നോക്കിയ ജി21 ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള നോക്കിയ സി01 പ്ലസിന്റെ പുതിയ വേരിയന്റും നോക്കിയ പ്രഖ്യാപിച്ചു.
720 x 1600 പിക്സലുകളുടെ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ആണ് നോക്കിയ ജി21യുടെ സ്ക്രീന്‍.
ഫോണിന് മുകളില്‍ വാട്ടര്‍ഡ്രോപ്പ് നോച്ച് ഉണ്ട്. ഡിസ്പ്ലേയും 20:9 വീക്ഷണാനുപാതവുമുണ്ട്. 90 ഹേര്‍ട്സ് റിഫ്രഷ് റേറ്റിനുള്ള പിന്തുണയും ഈ സ്ക്രീന്‍ ജി21യില്‍ ഉണ്ട്.
ഹാര്‍ഡ് വെയറിലേക്ക് വന്നാല്‍ ഈ ബജറ്റ് സ്മാര്‍ട്ട്ഫോണിന് ഒരു യൂണിഎസ്ഒസി T606 ചിപ്പാണ് ഉള്ളത്.
6 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്. 18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5050 എംഎഎച്ച് ബാറ്ററിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക