കോഴിക്കോട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കടക്കാരൻ അറസ്റ്റിൽ.
പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു(36) ആണ് അറസ്റ്റിലായത്.
ജീവനുളള കോഴിയുടെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അറവുകാരനെതിരെ പൊലിസ് നടപടി.
ഇറച്ചി വാങ്ങാൻ കടയിലെത്തിയ യുവാവാണ് ക്രൂര രംഗങ്ങൾ മൊബൈലിൽ പകർത്തിയത്. കാമറയിൽ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയിൽ കാണാനാവുക. സാധാരണ തല അറുത്ത് ജീവൻ പോയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാൽ തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റിയത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ആരോപണങ്ങൾ ഉയരാൻ ഇടയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക