കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഫര്‍വാനിയ, ജലീബ്, ഷര്‍ഖ് എന്നീ സ്ഥലങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ ക്യാമ്പയിനില്‍ 16 പ്രവാസികളെ അറസ്റ്റ് ചെയ്തു.
താമസ നിയമം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്നു. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക