കോഴിക്കോട് : സംസ്ഥാനത്ത് മാസപിറവി ഇതുവരെയും കാണാത്തതിനാൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കും.
ശവ്വാല്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍ റമദാന് മുപ്പത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും ഖാസിമാരും അറിയിച്ചു.
പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ , കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് മദനി , കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവര്‍ ഇക്കാര്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക