തിരുവനന്തപുരം: പി.സി.ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ഭീകരവാദിയല്ല. അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാർ. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാരെന്നും മുരളീധരൻ ആരോപിച്ചു.
പി.സി.ജോർജിനെ കസ്റ്റഡിയിലെടുത്തത് അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
പി.സി.ജോർജിനെ കാണാൻ നന്ദാവനം എആർ ക്യാംപിൽ എത്തിയ വി.മുരളീധരനെ തടഞ്ഞു
ഭീകരവർഗീയ ശക്തികൾക്കു മുന്നിൽ മുട്ടിലിഴയുന്ന പിണറായി വിജയൻ ഹൈന്ദവ–ക്രൈസ്തവ നേതാക്കളെ വേട്ടയാടുന്നു. മതഭീകരവാദികൾക്ക് എന്തും പറയാമെങ്കിലും അതിനെതിരെ പ്രതികരിക്കുന്നവരെയാണ് സർക്കാർ വേട്ടയാടുന്നത്. – സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക