കൊച്ചി: നടൻ വിജയബാബുവിനെതിരായ നടപടി സംബന്ധിച്ച് ‘അമ്മ’ സംഘടനയിൽ രണ്ട് പക്ഷമില്ലെന്ന് വൈസ് പ്രസിഡൻ്റ് മണിയൻ പിള്ള രാജു.
വിജയ് ബാബു എക്സിക്യൂട്ടീവിൽ നിന്ന് പുറത്ത് പോകാമെന്ന് അറിയിച്ചു. പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്ന് മണിയൻ പിള്ള രാജു പറഞ്ഞു.
മാല പാർവ്വതിയുടെ രാജിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാല പാർവ്വതി അമ്മയിൽ സജീവമല്ല. ഐസിസി നിർദ്ദേശം പരിഗണിച്ചില്ലെന്നതിനും പ്രസക്തിയില്ല.
വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ല; വിജയ് ബാബുവിന്റെ രാജി അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കിൽ രാജി വയ്ക്കില്ലയിരുന്നുവെന്ന് മാലാ പാർവ്വതി
അമ്മ ആൺമക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയൻ പിള്ള രാജു പറഞ്ഞു. അമ്മയിലെ കൂടുതൽ അംഗങ്ങളും സ്ത്രീകളാണെന്നും സംഘടന ഒറ്റക്കെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക