അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനായുള്ള ബിജെപിയിലെ നേതാക്കളുടെ ശ്രമങ്ങള്‍ വളരെ സജീവമായി.
അതേ സമയം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ ആശങ്കയിലാണ്.
നിലവില്‍ എംഎല്എമാരായവരില് ഭൂരിഭാഗം പേര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കാതിരിക്കുക എന്ന ബിജെപി തന്ത്രം നടപ്പിലാക്കിയാല്‍ എന്ത് ചെയ്യും എന്ന ആശങ്കയാണ് ഈ നേതാക്കള്‍ക്കുള്ളത്.
ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഈ ഭയമുണ്ട്. ബിജെപി അങ്ങനെയൊരു നീക്കം നടത്തിയാല്‍ ഇപ്പോള്‍ എംഎല്‍എമാരായിട്ടുള്ള നിരവധി പേരുടെ സ്ഥാനാര്‍ത്ഥിത്വ സാധ്യത അവസാനിക്കും.
തങ്ങളുടെ പഴയ പാര്‍ട്ടി സ്വീകരിച്ചില്ലെങ്കില്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരാനാണ് കോണ്‍ഗ്രസില്‍ നിന്നെത്തി ബിജെപി എംഎല്‍എമാരായ നേതാക്കളുടെ ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക